Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : International Media

ഹമാസ് നിശബ്ദമായി ഗാസയിൽ പിടിമുറുക്കുന്നു

ക​​​യ്റോ: ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ നി​​​ശ​​​ബ്ദ​​​മാ​​​യി ഗാ​​​സ​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഗാ​​​സ​​​യി​​​ലേ​​​ക്കെ​​​ത്തു​​​ന്ന ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾ​​​ക്കും സി​​​ഗ​​​ര​​​റ്റ് പോ​​​ലു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കും ഹ​​​മാ​​​സ് ചു​​​ങ്കം പി​​​രി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യെ​​​ന്ന് പ​​​ല​​​സ്തീ​​​നി​​​ക​​​ൾ പ​​​റ​​​ഞ്ഞു. സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കും പ്ര​​​കാ​​​രം ഹ​​​മാ​​​സ് ആ​​​യു​​​ധം താ​​​ഴെ​​​വ​​​ച്ച് അ​​​ധി​​​കാ​​​ര​​​ കൈമാ​​​റ്റ​​​ത്തി​​​നു ത​​​യാ​​​റാ​​​കു​​​മോ എ​​​ന്ന​​​തി​​​ൽ ഗാ​​​സ ​​നി​​​വാ​​​സി​​​ക​​​ൾ സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം പ​​​ത്തി​​​നു നി​​​ല​​​വി​​​ൽ​​​ വ​​​ന്ന വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​കാ​​​രം ഇ​​​സ്രേ​​​ലി സേ​​​ന പി​​​ന്മാ​​​റി​​​യ ഗാ​​​സ മേ​​​ഖ​​​ല​​​ക​​​ൾ ഹ​​​മാ​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. ഗാ​​​സ​​​യി​​​ലെ ഇ​​​രു​​​പ​​​തു ല​​​ക്ഷം​​​ വ​​​രു​​​ന്ന ജ​​​ന​​​ങ്ങ​​​ൾ ഹ​​​മാ​​​സ് നി​​​യ​​​ന്ത്രി​​​ത മേ​​​ഖ​​​ല​​​യി​​​ലാ​​​ണു പാ​​​ർ​​​ക്കു​​​ന്ന​​​ത്. ഇ​​​സ്ര​​​യേ​​​ലി​​​നു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു, മോ​​​ഷ​​​ണം ന​​​ട​​​ത്തി തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ആ​​​രോ​​​പി​​​ച്ച് ഒ​​​ട്ടേ​​​റെ പ​​​ല​​​സ്തീ​​​നി​​​ക​​​ൾ​​​ക്ക് ഹ​​​മാ​​​സ് പ​​​ര​​​സ്യ​​​വ​​​ധ​​​ശി​​​ക്ഷ ന​​​ല്കി​​​യി​​​രു​​​ന്നു. ഗാ​​​സ​​​യി​​​ലേ​​​ക്കു സ​​​ഹാ​​​യ​​​വ​​​സ്തു​​​ക്ക​​​ളു​​​മാ​​​യി വ​​​രു​​​ന്ന ലോ​​​റി​​​ക​​​ളെ​​​ല്ലാം ഹ​​​മാ​​​സ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ൾക്കു ചു​​​ങ്കം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം ഹ​​​മാ​​​സ് മീ​​​ഡി​​​യ ഓ​​​ഫീ​​​സ് മേ​​​ധാ​​​വി ഇ​​​സ്മ​​​യി​​​ൽ അ​​​ൽ ത​​​വാ​​​ബ്ത നി​​​ഷേ​​​ധി​​​ച്ചു. ഗാ​​​സ​​​യി​​​ൽ അ​​​രാ​​ജ​​​ക​​​ത്വം ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​ണു ഹ​​​മാ​​​സ് ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​യാ​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന പ്ര​​​കാ​​​രം ഗാ​​​സ ഭ​​​ര​​​ണ​​​ത്തി​​​നു രൂ​​​പ​​വ​​ത്​​​കൃ​​​ത​​​മാ​​​കു​​​ന്ന സ​​​മി​​​തി​​​ക്ക് അ​​​ധി​​​കാ​​​രം കൈ​​​മാ​​​റാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും ഇയാൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യു​​എ​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഗാ​​​സ​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലു​​​ണ്ടാ​​​യ​​​ത്. ഗാ​​​സ​​​യു​​​ടെ ഭാ​​​വി​​​യി​​​ൽ ഹ​​​മാ​​​സി​​​ന് ഒ​​​രു റോ​​​ളും ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നു ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഹ​​​മാ​​​സി​​​ന്‍റെ നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണം, ഗാ​​​സ​​​യി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളും സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. ട്രം​​​പി​​​ന്‍റെ പ​​​ദ്ധ​​​തി യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ലു​​​ട​​​ൻ ഗാ​​​സ​​​യു​​​ടെ ഭ​​​ര​​​ണ​​​ത്തി​​​നാ​​​യി ഇ​​​ട​​​ക്കാ​​​ല സ​​​മി​​​തി രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ച​​​ത്.

Latest News

Up